ഹൈക്കോടതിവിധി വീണ്ടും സർക്കാറിന് തിരിച്ചടിയാകുന്നു. 18 വയസ്സിന് താഴെയുള്ളവരെ വനിതാ മതിലിൽ അണിചേർക്കാൻ പാടില്ല എന്നതാണ് ഹൈക്കോടതി വിധി. വനിതാ മതിലിൽ അണിചേരാൻ ജീവനക്കാരെ നിർബന്ധിക്കുകയോ പങ്കെടുക്കാത്തവർക്ക് എതിരെ ശിക്ഷാ നടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്ന് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്ത്രീ സുരക്ഷയുടെ ഭാഗമായിട്ടാണ് വനിതാ മതിൽ എന്നും സ്ത്രീകൾക്കെതിരായ അതിക്രമം തടയാനായി ബജറ്റിൽ 50 കോടി നീക്കി വെച്ചിട്ടുണ്ടെന്നും സർക്കാർ പറയുന്നു. വനിതാ മതിലിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കണം എന്നത് നിർബന്ധം ഉണ്ടോ എന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.